20071019

വീണ്ടും ബ്ലോഗ് ലോഗത്തൊരു കോപ്പിയടി വിവാദം.

സുനീഷ് തോമസ് എന്നൊരു ഭരണങ്ങാനം കാരന്റെ ബ്ലോഗ് കുറച്ചു കാലം മുന്പാണ് ശ്രദ്ധയില്‍പെട്ടത്. തനി നാടന്‍ഭാഷയില്‍ വായിക്കാന്‍ താല്‍പര്യമുളവാക്കുന്ന ഒരുപറ്റം നല്ല പോസ്റ്റുകള്‍ കണ്ടു. കഴിഞ്ഞ ദിവസം തനിമലയാളത്തിലും ചിന്തയിലും രാഹുല്‍ എന്നൊരു ബ്ലോഗ് കണ്ടു, തലക്കെട്ട് വായിച്ചപ്പോള്‍ നല്ല പരിചയം തോന്നിയാണ് പോസ്റ്റിലേക്ക് നോക്കിയത്. സുനീഷിന്റെ പോസ്റ്റുകള്‍ തന്റേതെന്ന രീതിയില്‍ രാഹുല്‍ എടുത്തുപയോഗിച്ചിരിക്കുന്നു...

http://www-rahulaugustine.blogspot.com/

യാഹു കുറച്ച് പോസ്റ്റെടുത്ത് ഉപയോഗിച്ചപ്പോള്‍ വലിയ പ്രതിഷേധം നാമെല്ലാം ഉയര്‍ത്തിയിരുന്നല്ലോ? ഇതിനെതിരെയും ആരെങ്കിലും ഒക്കെ ഒന്നു പ്രതികരിച്ചിരുന്നെങ്കില്‍. സുനീഷ് ഇതറഞ്ഞിരുന്നോ എന്നറിയില്ല!

4 comments:

വിഷ്ണു പ്രസാദ് said...

ബ്ലോഗ് കണ്ട ദിവസം രാവിലെ ഞാന്‍ സുനീഷിന് മെയില്‍ അയച്ചിരുന്നു.സുനീഷ് ഇതേവരെ പ്രതികരിച്ചിട്ടില്ല.

കുഞ്ഞന്‍ said...

നായരുടെ അച്ചിയും ഗോപാലന്റെ പെങ്ങളും..!

വാല്‍മീകി said...

ഇതെന്താ ഇതാരും കണ്ടില്ലേ ഇതുവരെ?

സഹയാത്രികന്‍ said...

മാഷേ കണ്ടിരുന്നു... ഈ കാര്യം സുനീഷ് ജി യുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്...

കൊടകരപുരാണവും ഇതേ രീതിയില്‍ വരുന്നുണ്ട്...

Mathrubhumi News

Manorama news